കെട്ടുറപ്പ്
വീടെന്ന സ്വപ്നമോരു മനസികോന്മേഷം
വീടുകൾ വിശ്വം ചമക്കുന്നെന്ന സങ്കൽപം
എങ്ങും ചുമന്നു കൊണ്ടുപോകാൻ വയ്യാത്ത
വീടൊരു സ്വന്തം ഭൂമിയിലെ സ്മാരകം പോലെ,
താമസത്തിനൊരുവീട്ടുവേണം
മേല്വിലാസത്തിനു വീടു വേണം
വിവാഹത്തിനൊരു വീടു വേണം
മരണത്തിനൊരു വീടു വേണം
മത്സരത്തിനൊരു വീടു വേണം
കുടുംബത്തിനൊരു വീടു വേണം
വീട്ടിൽ നിന്നിറങ്ങി
യാത്ര പൊകുമ്പോൾ
ജോലിക്കു പൊകുമ്പോൾ
വന്നുകേറുമ്പോൾ.
വീട്ടിലുറങ്ങുമ്പോൾ
എങ്ങുമില്ലാത്ത സന്തോഷം!
വീടൊരു ഭൂലോകസ്വർഗ്ഗമാണ്
അനുഭവങ്ങളുടെ കേദാരമാണ്
തലമുറകളുടെ സങ്കേതമാണ്
സമൂഹത്തിന്റെ കണ്ണിയാണ്
വീടിന്റെ സ്ഥിരത
നാവിന്റെ സ്ഥിരത
ഇമ്പത്തിന്റെ സ്ഥിരത
നാടിന്റെ സ്ഥിരത
Not connected : |