തലമുറ - തത്ത്വചിന്തകവിതകള്‍

തലമുറ 

പാക്കറ്റ് പാലിലൊടുങ്ങിയ ശക്തിയിന്നു
വളർച്ചയിലെ തളർച്ചയായ്, മറവിയായ്,
മനസ്സിലെ താളങ്ങൾ തെറ്റിയ ജീവിതം.

മുലപ്പാലിന്റെ മണത്തിൽ വളർന്നവരിന്നു
ശക്തിയുടെ കലവറയായ്,വരദാനമായ്
ജന്മത്തിനു മേളക്കൊഴുപ്പു കൂട്ടുന്നു.

നഗരജീവിതത്തിലെ നാടകങ്ങളും,
കുടുംബജീവിതത്തിലെ സത്യങ്ങളും,
മാറി മറിയുന്ന പുതുമയും പഴമയും.

ജീവിത ശൈലിയിലെ തിരിച്ചടികൾ
അനുഭവിച്ചു ശാസ്ത്രസത്യങ്ങളെ
വളച്ചൊടിച്ച വിനോദങ്ങളിന്നും
പോരടിക്കുന്നതു തന്നോടു തന്നെ.
മരുന്നും മന്ത്രങ്ങളും പ്രാർത്ഥനയും
നഷ്ട ബോധത്തിലെ തന്ത്രങ്ങൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-05-2017 08:20:16 PM
Added by :Mohanpillai
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :