ത്രിസന്ധ്യ.
സൂര്യ വെളിച്ചത്തിലെ വെള്ളിമേഘങ്ങളിൽ നിന്നു
നീലയും പച്ചയും പിൻവലിച്ചു ചെമപ്പ് വീശിയപ്പോൾ
കറുത്ത സന്ധ്യയുടെ വരവിനെ ആശ്ലേഷിച്ചു സൂര്യൻ
മാഞ്ഞുപോയതിനു താങ്ങായ് തെരുവു വിളക്കുമാത്രം.
സൂര്യനിൽ നിന്നു കടം വാങ്ങിയ പ്രകാശരേഖകളിൽ
അല്പം ഭൂമി കനിവോടെ ചന്ദ്രന് നൽകി വീണ്ടും രാവിൻറെ
സങ്കടത്തിനൊരു ശമനമുണ്ടാക്കി ചക്രവാളത്തിൽ
നക്ഷത്രങ്ങളുദിക്കും വരേയ്ക്കും ഇത്തിരി ആശ്വാസമായി.
Not connected : |