വറ്റിയകണ്ണീർ.. - തത്ത്വചിന്തകവിതകള്‍

വറ്റിയകണ്ണീർ.. 

വെള്ളിവെളിച്ചത്തിലിന്നലെ
ജനിച്ച ദുഖങ്ങളെ പറഞ്ഞയച്ചു.
സുഖമെങ്ങോ മിന്നിമറഞ്ഞു.
രാവിൻറെ വരവിൽ തെളിഞ്ഞ
നിശാസ്വപ്നങ്ങൾ വീണ്ടും
നാളത്തെ ദുഖത്തിന്
എഴുന്നള്ളത് തുടങ്ങി.
ഓരോ വിടവാങ്ങലിലും
രാത്രിയും പകലും,
ഉറങ്ങി ഉണരുമ്പോൾ
വലയിലെ പരൽമീനിനെ പോലെ
പിരിമുറുക്കങ്ങൾ മാത്രം.


up
-1
dowm

രചിച്ചത്:മോഹൻ
തീയതി:10-05-2017 07:52:28 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :