നിർഭയ. - തത്ത്വചിന്തകവിതകള്‍

നിർഭയ. 

സൗമ്യക്കില്ലാത്തതു നിർഭയക്കു കിട്ടിയതു
നീതിന്യായത്തിന്റെ തുലാഭാരങ്ങൾ,
അന്വേഷണങ്ങൾതാളം തെറ്റിച്ചും,
കുറ്റങ്ങളെല്ലാം ഒളിപ്പിച്ചു വച്ചും
കാടും പടപ്പും തല്ലുമ്പോൾ,
വാദങ്ങളെല്ലാം തളർത്തി
വേദമോതുന്ന പശുവിനെപ്പോലെ
കുറ്റവാളികളെ അടിമുടി
ശിക്ഷിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ.
കാലതാമസങ്ങൾ നീട്ടുന്ന കുറ്റവാദങ്ങൾ
ഒഴിവാക്കി പഴുതുകളെല്ലാമടച്ചു
നിർഭയ മാത്രം കോടതികളെല്ലാം
അത്യുന്നതങ്ങൾവരെയും
ന്യായവിധി നൽകിയെങ്കിൽ
ഇനിയുമൊരു ത്രേതായുഗമാകാം
കലികാല വൈഭവമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2017 08:27:50 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :