ചരടുകൾ
വീടെന്ന സ്വപ്നത്തിൽ.
എല്ലാം മറന്നുള്ള-
സ്നേഹവായ്പുകളെ
താലോലിച്ചു തലമുറകൾ
കെട്ടിപ്പിടിക്കുന്നതും
കണ്ണീർ തുടയ്ക്കുന്നതും
ബന്ധത്തിന്റെ നിലനിൽപ്പിനും
കുടുംബത്തിന്റെ കെട്ടുറപ്പിനും.
വന്നപ്പോഴുള്ള സന്തോഷം
മിന്നിമിന്നി കരിന്തിരിയായി
പോകുമ്പോഴുള്ള സങ്കടം
തെളിഞ്ഞു നിന്നു കണ്ണീരായി,
സ്നേഹത്തിന്റയീ ചരടുകൾ
ജീവിതത്തിലെ തായ്‌വേരുകൾ.
Not connected : |