മഴക്കാലമേ - പ്രണയകവിതകള്‍

മഴക്കാലമേ 

മഴക്കാലമേ, നിന്നോടാണെനിക്ക് പ്രണയം
പലതുള്ളിയായി വന്നു പുഴയായിയൊഴുകുന്ന
മഴക്കാലമേ നിന്നോടാണെനിക്ക് പ്രണയം…..

നിൻ വരവിനായി വെമ്പൽകൊള്ളുന്നു എൻമാനസം
നിൻ സംഗീതവിരുന്നിനായി നിൻ നൃത്തശില്പത്തിനായി
കാത്തിരിക്കും വേഴാമ്പലാണ്ഞാൻ
നിൻ നനുത്ത അംഗുലങ്ങൾതൻ തലോടലിനായി
നീ നൽകും സ്നേഹോപഹാരത്തിനായി
കാത്തിരിക്കുന്നു ഞാനീധരണിയിൽ

ഇളംതെന്നൽ കൂട്ടുമായി നീവന്നെന്നെ പുല്കുമ്പോൾ
പുളകിതമായീടുമെൻമാനസം
ചിലപ്പോൾ നീ വന്നു നിശബ്ദമായി തിരിച്ചുപോകും
ചിലപ്പോളാണെങ്കിലോ, നീ താണ്ഡവനൃത്തമാടും ധരണിയിൽ
നിൻ സ്വാന്തനം, നിൻ സൗഹൃദം
ജലരാശിയെക്കാൾ ആഴമുണ്ടെന്നറിയുന്നു ഞാൻ
വിരഹത്തിൻവേദന അറിയുന്നു ഞാൻ
നീയെന്നരികിലില്ലെങ്കിൽ….

മഴക്കാലമേ, നിന്നോടാണെനിക്ക് പ്രണയം
പലതുള്ളിയായി വന്നു പുഴയായിയൊഴുകുന്ന
മഴക്കാലമേ,നിന്നോടാണെനിക്ക് പ്രണയം….


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:15-05-2017 05:14:22 PM
Added by :RAJENDRAN
വീക്ഷണം:441
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :