'അമ്മ തന്ന അടികൾ  - മലയാളകവിതകള്‍

'അമ്മ തന്ന അടികൾ  

'അമ്മ തന്ന അടികൾ '

വടിവെട്ടി അടിപൊട്ടി തുടപൊട്ടി ...
ഇരവെത്തി അവരെത്തി കവിളിമുത്തി ..
അധരത്തിൽ സ്നേഹത്തിൻ മധുരത്തിൽ...
നയനത്തിൽ നോവിന്റെ നിഴലോടെ ...

ആ വടിയുടെ പാടുകൾ വടിവൊത്ത ജീവിതം
കവിളിലെ ഉമ്മകൾ കൈവന്ന നന്മകൾ
വടിയുടെ പാടുകൾ മാത്രമായീടുകിൽ വഴിപിഴച്ചാകുഞ്ഞു വളരുന്നു മുള്ളുപോൽ

അടിയുടെ നീറുന്ന പാടിനോടൊപ്പം
നറുചുംബനം തന്നൊരമ്മയുണ്ടെങ്കിൽ,
കഥപറഞ്ഞേക്കുന്നൊരമ്മയുണ്ടെങ്കിൽ, ശരിപറഞ്ഞോതുന്നൊരമ്മയുണ്ടെങ്കിൽ ,
അതിനൊക്കെ നേരമുള്ളമ്മയുണ്ടെങ്കിൽ,
വഴിപിഴയ്ക്കാനവനാകില്ല വേഗം,
കൊല്ലാനവന്റെകൈ പൊങ്ങിലൊരിക്കലും ...
പെണ്ണിന്റെ മാനത്തേ നോവിക്കില്ലാമകൻ...
നാട്ടിൽ നടക്കുന്ന പീഡനം വാണിഭം ,
തല്ലലും കൊല്ലലും, കൊള്ളയും കള്ളവും
ശേഷിക്കയില്ലയീ സംസ്കാരശോഷണം ....


up
0
dowm

രചിച്ചത്:വിജിൻ
തീയതി:15-05-2017 05:49:42 PM
Added by :vijin venugopal
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me