ഉരിയാടാതെ,.... - തത്ത്വചിന്തകവിതകള്‍

ഉരിയാടാതെ,.... 

ഒരുവാക്ക് പോലുംപറയാതെ
തീന്മേശയിലിരുന്നു കഴിച്ചു
മടങ്ങുന്ന കാഴ്ചയാണിന്ന്.

ഒരക്ഷരം മിണ്ടിയാൽ ചൂടായി,
മുഖങ്ങൾ വികൃതമാകുന്നു,
നിശബ്ദത പാലിച്ചു പരസ്പരം
തലമുറകളെ മാനിക്കുന്നു.
ഭയമേറ്റെടുക്കുന്ന ബന്ധങ്ങൾ
സ്നേഹത്തെ മറികടക്കുന്നു

അവജ്ഞയുടെ മുഖങ്ങളേറെ
സമൂഹത്തിലെ അത്യാഹിതം
പറഞ്ഞു തീർക്കാനറിയാതെ,

വിശ്വാസമില്ലാതെ, ആശ്രയമില്ലാതെ,
ബന്ധങ്ങൾ ചിഹ്നം വിളിക്കുന്നു
പോരിനായ്, സമരമുഖങ്ങളുമായ് .


up
0
dowm

രചിച്ചത്:മോഹൻ I
തീയതി:15-05-2017 09:09:43 PM
Added by :Mohanpillai
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :