കാളിയന്മാർ
കാളിയന്മാർ
ഇഷ്ടമില്ലെന്നിക്കെന്നും
ശാസ്ത്രവും പുരാണവും
ചിന്തകൾ ധ്വനിപ്പിക്കും
വാക്കുകൾ എഴുതുവാൻ
എങ്കിലും വർത്തമാന കാലത്തെ കെടുതികൾ
ഓരുവാൻ മനം വീണ്ടും
പുറകോട്ടോടീടുന്നു
കാളിന്ദി തന്നിൽ ഒരു കാളിയൻ പണ്ടൊരു നാൾ
തീ വിഷം ചിന്തിക്കളിച്ചങ്ങനെ വിളയാടി
തലയിൽ നൃത്തമേറ്റു പാരവശ്യത്തോടന്ന്
സകല മുപേക്ഷിച്ചു പോയി കാളിയൻ ഭീത്യാ
എത്രെയോ കാളിന്ദികൾ ഗംഗകൾ യമുനകൾ
തപ്തയാം ഭാഗീരഥി കാവേരീ നിളാ നദി
സ്വാർത്ഥ്ഥ് ലാഭത്താൽ വീണ്ടു വീണ്ടുമി കാളിയൻമാർ
ആർത്തലച്ചിന്നും വിഷം ചീറ്റുന്ന പ്രാകൃതന്മാർ
മക്കളെ വിഷം തീറ്റും ദുഷ്ടജന്തുക്കൾചെയ്യും
ദുഷ്കൃതം നിർത്തീടുവാൻ
എത്തുമോ കൃഷ്ണൻ വീണ്ടും!
Not connected : |