അമ്മ
അമ്മ
കുഞ്ഞായി, കുട്ടിയായി, കുട്ടനായ്, മുട്ടനായി
ചീറ്റലും ചിണുങ്ങലും നീറ്റലും നിരങ്ങലും
മാററി മാറ്റാർക്കു മുന്നിൽ മാന്യനായ് മിടുക്കനായ്
മാററുവാൻ പണിപ്പെട്ട മാതാവിൻ കരങ്ങളെ
ചേർത്തൊന്ന പിടിച്ചിട്ട് അത്യന്ത ഭക്ത്യാ ചൊല്ലാം
സ്ത്രീയല്ലയമ്മ വണ്ണനാതീതം പ്രതിഭാസം!
ഇന്നലെ ഇന്നിൽക്കുടെ നാളേക്കു ചരിക്കുന്ന
കാലത്തെ തിരിച്ചിട്ട് ഭൂതത്തിലേക്കു ചെന്നാൽ
അവിടെയിരിക്കുന്നെൻ സുന്ദരിയാമെന്നമ്മ
എന്നെയും പ്രതീക്ഷിച്ച് വഴിക്കണ്ണുമായ് വീണ്ടും.
Not connected : |