കുഞ്ഞുവിലാപം - തത്ത്വചിന്തകവിതകള്‍

കുഞ്ഞുവിലാപം 

ചിരിച്ചു കൊണ്ടേയ്യാം,
ഓരോ അമ്പുകൾ
ചിരിക്കുന്ന മുഖത്തല്ലോ
തേറ്റയും ദംഷ്ട്രയും
ഒളിച്ചിരിപ്പു..

പിന്നിലൊരു
കാൽ പെരുമാറ്റം
കേട്ടമാത്രയതിൽ...
കണ്ടു ഞാൻ
കൊതിക്കുന്ന നോട്ടവും
കൂർത്ത ദംഷ്ട്രയും,
നിരതെറ്റിയ പല്ലുമായി
മൃഗമൊന്നിനേ...
എന്നിൽ നിന്നെങ്ങനെ
ഉൾവലിയണമെന്നറിയതെ
പകച്ചു നിന്നനേരം
ഒരു കുഞ്ഞു പൂവിനെ കാൽ കൊണ്ടരക്കുന്ന മാത്രയിൽ
പിച്ചിചിതറിയല്ലോ

"ദേഹത്തിനേറ്റ
മുറിവിനെക്കാൾ
ഭയങ്കരം
ദേഹിക്കേറ്റതു"...

ഇന്നു കണ്ടോരാ ചിരി...
ഇതിനോരന്ത്യമില്ലേ???

ഇന്നൊരിളം കുഞ്ഞെങ്കിൽ,
നാളെ നീയാണിതു
പെണ്ണേ...,
കൺ തുറക്കൂ
നീതിദേവത കണ്ണുതുറക്കാത്ത
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ..


up
0
dowm

രചിച്ചത്:കല്യാണി
തീയതി:16-05-2017 01:05:21 PM
Added by :Kallyani
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :