പ്രണയ മഴ... #10
എന്നെ പ്രണയിച്ച മഴത്തുള്ളികൾ
കൊടും വേനലിൻ താപമകറ്റി
മഴയായി എന്നിൽ കുളിരുകോരി
മനസ്സിലെ കനലുകൾ കെടുത്തി
ഇളംകാറ്റിനോടൊപ്പം മൂളി മൂളി
ചാറ്റലായി മന്ദം എന്നിൽ പതിച്ചു
അവളുടെ ഇരമ്പുന്ന സംഗീതം
ഇന്നെന്റെ ചെവിയിൽ മന്ത്രിക്കും
ഇന്നെനിക്കു നിന്റെ ഗന്ധം മാത്രം
പുതുമഴയുടെ ഗന്ധമാണിപ്പോൾ
ഉറങ്ങുമ്പോൾ എനിക്ക് കൂട്ടായി
രാത്രി മഴയുടെ നേർത്ത സംഗീതം
നിറയേണമിനി ഈ രാഗം എന്നിൽ
മൂളി പാട്ടു പാടി ഉറക്കേണമിനിയെന്നും
മഴത്തുള്ളികളായി നീ പതിച്ചിടേണം
എന്റെ കിനാവുകളിലെ രാജകുമാരിയായി
മഴവില്ലിൻ നിറങ്ങൾ അണിഞ്ഞു
ഹിമകണമായി രാവിന് ശോഭയേകി
വിതുമ്പി മാനത്തു നിൽക്കാതെ
മഴത്തുളളികളായി പുഞ്ചിരിച്ചീടുക
അനുരാഗത്തിന്റെ ആർദ്രതയിൽ
പേമാരിയായി എന്നെ പുണർന്നീടുക
വീണ്ടും കനലുകൾ കോറിയിടാതെ
കുളിരുകോരി കാത്തീടുക നീ ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|