തിരോധാനം
നക്ഷത്രങ്ങൾ കറുത്തു
സൂര്യനെകത്തിച്ചു
ഗ്രഹങ്ങൾ കൂട്ടിമുട്ടി
ചന്ദ്രബിംബങ്ങൾ അസ്തമിച്ചു
ധൂമകേതുക്കൾ പൊടിപടലവുമായ്
ഉപഗ്രഹങ്ങളുടെ തകർന്നടിഞ്ഞ
അവശിഷ്ടങ്ങൾ ഭൂമിക്കു ഭാരമായ്
ഉജ്വലമാം പ്രകാശ പുഞ്ചം
വെട്ടി വെട്ടി കത്തുമ്പോൾ,
തൈലങ്ങളും ലോഹങ്ങളുമായ്
ചന്തകളിൽ മത്സരിക്കുമ്പോൾ
ഒരുനാൾ ഇടിഞ്ഞുവീണു
മനുഷ്യന്റെ തിരോധാനം
അനതിവിദൂരമല്ലാതെ.
Not connected : |