മുറിവിന്റെ പാടുകൾ - തത്ത്വചിന്തകവിതകള്‍

മുറിവിന്റെ പാടുകൾ 

ഇന്നലത്തെ കിനാക്കളെല്ലാം
ഇന്നത്തെ ഓർമകളായി.
പകലിന്റെ മിഴിവിലും
രാത്രിയുടെ മറവിലും
മുറിവുണക്കിയും
പൂപ്പുഞ്ചിരിയിലും,
മനുഷ്യൻ പഠിച്ചതു
ജീവിതം മുന്നോട്ടു പോകാൻ.
ഹൃദയത്തിലെ മുറിവിന്റെ
പാടുകളെല്ലാം അനുഭവം
കൊത്തിവച്ച ദുഃഖ സത്യം.
മരവിച്ചു മരവിച്ചു
മത്സര പരീക്ഷകളിൽ
വിലാപകാവ്യം പുതുക്കി
പ്രതീക്ഷകൾ തണലായി
ശ്വാസം നിലക്കും വരെ
വിശ്വാസ പ്രമാണവുമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-05-2017 08:12:28 PM
Added by :Mohanpillai
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :