കരുണ - മലയാളകവിതകള്‍

കരുണ 

അയലത്തെ അരവയർ
കാണാതെ പോകല്ലേ
രാവിൻ നൊമ്പര
തേങ്ങലുകൾ മറക്കല്ലേ
മൗനങ്ങൾ മൊഴിയുന്ന
ദുഃഖ മുഖങ്ങളും
ചാലുകൾ കോറിയ
കവിൾ തടങ്ങളും
നമ്മൾതൻ കടമയാം
കർമ്മങ്ങൾ തേടുന്നു.
നമ്മൾ തൻ കാരുണ്യ
കരങ്ങൾ തേടുന്നു...
നമ്മൾ തൻ സാന്ത്വന
വാക്കുകളെങ്കിലും
നീറും മനങ്ങൾക്കു
ശാന്തിയേകീടും...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:19-05-2017 11:50:44 PM
Added by :khalid
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :