വട്ടച്ചൊറികൾ        
    പൊട്ടിച്ചിരികൾ ,വട്ടച്ചൊറികൾ 
 പൊട്ടിത്തകർന്നോരാ  പെണ്ണിൻകിനാവിനേം, 
 പട്ടുപോൽമേനിയേം  പച്ചക്കുഭോഗിച്ചു 
 പൊട്ടിക്കരച്ചിലിൽ  പൊത്തിയവായിലായ് 
 പാതിമുറിഞ്ഞൊരാ ജീവന്റലർച്ചയും..
 
 പൊട്ടിചിരിയുമായ് വട്ടച്ചൊറിയുമായ്, 
 അച്ഛന്റെ  സ്വപ്‌നങ്ങൾ,അമ്മേടെ ലാളന 
 ഞെക്കിപ്പിഴിഞ്ഞു ചപ്പിച്ചവച്ചു
 ചോരയായ് തുപ്പുന്ന തന്തയില്ലാത്തവർ... 
 കാമത്തിനാളലിൽ വെന്തുരുകുന്നൊരാ 
 പെണ്ണിന്റെമേനി തുളഞ്ഞുകയറുന്ന 
 മാംസക്കഷ്ണങ്ങൾ- പ്രാകൃത  ജീവികൾ..
 ചോരദാഹിക്കുന്ന മാരകസർപ്പങ്ങൾ.. 
 വെട്ടിയെറിയേണം, കൊത്തിനുറുക്കേണം, 
 പട്ടികൾതമ്മിൽ കടിച്ചുവലിക്കുന്ന 
 കാണണം പെണ്ണിന്റെ  ക്രോധമടങ്ങണം....
      
       
            
      
  Not connected :    |