അതിജീവനത്തിനായ്‌. - തത്ത്വചിന്തകവിതകള്‍

അതിജീവനത്തിനായ്‌. 

കൊതുകിന്റെ ദുഖമാരറിയുന്നു
മൊട്ടയും കൂത്താടിയുമെത്രയെത്ര
മഴവെള്ളത്തിലൊലിച്ചുപോകുന്നു.
മൃഗരക്തം കുടിക്കുമ്പോൾ
തല്ലു കൊള്ളുന്നു,തുഛമീ
ജീവിതം കഴിച്ചുകൂട്ടാനെത്ര
പാടുപെടുന്നു,ചത്തു വീഴുന്ന-
തെത്രയാണെന്നറിയില്ല.

ഡെങ്കിയും മലമ്പനിയും മന്തും
അണുക്കളായ് കുത്തി യെടുക്കുന്ന
രക്തത്തിലൂടെ വഴുതി വീഴുമ്പോൾ,
മൃഗജീവിതമെത്ര ഭയാനകം.
മനുഷ്യ സമ്പത്തും തിടമ്പും
അപകടത്തിലാക്കുന്ന
കൊതുകിന്റെ ജീവിതം,
അറിയുന്നതോ,
അറിയാത്തതൊ
അറിയില്ല
അതിജീവനത്തിന്റെ
തീവ്‌റോദ്യമത്തിൽ.

up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-05-2017 10:11:16 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :