സ്വയരക്ഷ
ആത്മരക്ഷക്കായ്
ഒരു പെണ്ണുപിടിയന്റെ
പുരുഷത്വം നഷ്ടപ്പെടുത്തിയവൾ
നീതീശ്വരന്റെ മുമ്പിൽ
കുറ്റവാളിയെങ്കിൽ
ഏതു വേദങ്ങളും
സൂത്രങ്ങളുമാണ്
സ്ത്രീയെ തുണച്ചിരുന്നത്?
ആധിപത്യത്തിന്
ശബ്ദമുണ്ടാക്കുന്നവർ
കാവിയുടെ മറയിലെ
തീരാത്ത കാമവെറിയുമായ്.
Not connected : |