ഒരു യാത്രാ മൊഴി
മാറ്റിടുമോ ഈ വെള്ള പുടവയൊന്ന്
ഈ ആൾക്കൂട്ടത്തിൽ ഞാനൊന്നാളാകട്ടെ
പൂർത്തീകരിക്കാൻ ഏറെയുണ്ടെനിക്ക്
എൻ മോഹങ്ങളെയും ദാഹങ്ങളെയും
കൊതി തീർന്നതില്ലെന് സമ്പത്തിലെനിക്ക്
മതി തീർന്നതില്ലെന് പരീക്ഷണങ്ങളെനിക്ക്
എൻ കാലുകളെ കെട്ടുന്നതെന്തിനാ
എൻ ശ്വാസ നാളത്തെ തടഞ്ഞുവോ
പോണമെനിക്കെൻ ലോകത്തേക്കിനിയും
എൻ പ്രാണ സഖി തൻ തേങ്ങലെന്തിനാ
എൻ ഉമ്മ തൻ വാവിട്ട കരച്ചിലെന്തിനാ
നാട്ടുകാർ കൂട്ടുകാരേറെയുണ്ടെൻ വീട്ടിൽ
എൻ യാത്രക്കായിരം മംഗളങ്ങളുമായി
പോകുവാൻ മനമില്ലെനിക്കെന്നാലും
എൻ ദേഹമാകെ നിശ്ചലമല്ലോ ....
തരുമോ ഒരിക്കൽക്കൂടിയാ ദിനങ്ങളെ
എൻ മന മോഹങ്ങൾക്ക് മാറ്റേകുവാൻ
എൻ ജീവ ദാഹത്തിന് ശാന്തിയേകുവാൻ
Not connected : |