വിദ്യാലയം
പലവട്ടം കൂടിയ പഴെയ വിദ്യാലയം
ഒരുവട്ടം ഓർക്കുവാൻ മോഹം
അമ്മയിൽ ഉണരുന്ന സ്നേഹം,
അത് തണലായി മാറുവാൻ മോഹം.
'അ' എന്ന അക്ഷരം അധ്യാപകൻ
ചൊല്ലി കൊടുക്കുവാൻ, അത് കേട്ടു
പഠിക്കുവാൻ മോഹം.
മഴയൊന്നു പെയ്യുമ്പോൾ നനയാതിരിക്കുവാൻ
പടിവാതിലിൽ നിൽക്കുവാൻ മോഹം.
വിദ്യാലയ മുറ്റത്തു മാവിൻ ചുവട്ടിൽ
ഒന്നിച്ചിരുന്നു പൊതിച്ചോർ അഴിക്കുവാൻ മോഹം.
ആ മണം ഒന്ന് ഓർക്കുവാൻ മോഹം.
മുറ്റത്തെ തെൻ മാവിൻ കൊമ്പൊന്നു
ഉലുത്തുവാൻ മോഹം.
അതൊന്ന് എടുത്തു മതിരിക്കുവാൻ മോഹം.
കണ്ണാരം പൊത്തികളിക്കുവാനും കൈകൊട്ടി
കളിക്കുവാനും മോഹം.
വിദ്യാലയ മുറ്റത്തു ചിരിക്കുവാനും ,
ചിരിപ്പിക്കുവാനും മോഹം.
Not connected : |