വിരഹവേദന - പ്രണയകവിതകള്‍

വിരഹവേദന 

ഗ്രീഷ്മത്തിന് താപമേറ്റു ഉരുകുന്ന
എൻ മനസ്സിന്
ഒരു നിശ്വാസമായി അരികിലെത്തുമോ നീ?

പെയ്യാൻ മടിക്കുന്നതെന്തേ നീ
പ്രണയത്തിന് ആഴം ഗണിക്കുവാനാകില്ലെന്നറിയുമ്പോഴും
സന്ദേഹഹമാണെന് മനസ്സിൽ
പൊന്കതിർ വിളയാത്ത വിണ്ടുകീറും
പാടം പോലെയായി എൻ ചിത്തം
നീരുറവക്കായി വിലപിക്കും എൻ ഹൃത്തിൽ
പെയ്തിറങ്ങാൻ മടിക്കുന്നതെന്തേ പ്രണയമേ?
പെയ്തിറങ്ങിയാലും എൻഹൃദയവൃന്ദാവനത്തിൽ
പ്രണയത്തിന് പനിനീർദളങ്ങൾ എൻ അകതാരിൽ വിരിയട്ടെ

കാണുന്നു നിന്നിൽ അലസഭാവങ്ങൾ
മന്ദസ്മിതം തൂകും നിൻ വദനത്തിൽ
ദർശിക്കുന്നതോ എൻ ആനനം
നിൻ നയനങ്ങളിൽ എൻ നയനങ്ങൾ
നിൻ ചേദസ്സിൽ എൻ ചിത്തം

നീയെന്നത് ഞാൻ തന്നെയല്ലേ?
പിന്നെ എന്തിനീ വിരഹത്തിൻ നൊമ്പരം
എന്നറിയുന്നു ഞാൻ
നിതാന്തമല്ല ഈ വിരഹമെന്നറിയുന്നു ഞാൻ
വിദൂരമല്ല ഈ ദർശനമെന്നറിയുന്നു ഞാൻ

വന്നെത്തീടും പ്രണയസാഗരത്തിൻ
കാർമുകിൽ വൃന്ദങ്ങൾ
ഉടലാകെ കോരിത്തരിച്ചീടും
നിൻ ആഗമനവേളയിൽ
അതിനായി കാത്തിരിക്കും എൻ മിഴികളിൽ
നിറയുന്നു നീയെന്ന പ്രണയത്തിന് നീരുറവകൾ
നിറയുന്നു എന്നുള്ളിൽ നിൻ അംഗലാവണ്യം
നിറയെ പൂത്തു നിൽക്കും ചെടിപോലെ
നിൻ അധരങ്ങൾ മൊഴിയും ഗാനാമൃതം ശ്രവിക്കുവാൻ
നിൻ നടനലാസ്യഭാവങ്ങൾ ദർശിച്ചു നിർവൃതിയടയുവാൻ
തുടിക്കുന്നു എൻമാനസ്സം….
എൻചാരത്തെണഞ്ഞാലും പ്രണയമേ…..


up
0
dowm

രചിച്ചത്:രാജേന്ദ്രൻ
തീയതി:23-05-2017 01:39:46 PM
Added by :RAJENDRAN
വീക്ഷണം:708
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :