എഴുത്ത് - തത്ത്വചിന്തകവിതകള്‍

എഴുത്ത് 

എഴുത്ത്

മർത്യ ദേഹത്തിലെ എഴുപത്തീരായിരം
നാഡികളെപ്പറ്റി എഴുതിയാലും,
എഴുതിയില്ലങ്കിലും അതവിടെയുണ്ടു്;
പിന്നെ എന്താണീ എഴുത്ത്?
സത്യത്തിൽ നിന്നന്യമായതെഴുത്തല്ല,
സത്യവൈരൂദ്ധ്യമെഴുത്തനർത്ഥം!
വേദങ്ങളെല്ലാമേ വേദിക്കുന്നെന്തിനെ?
വേദാന്തമായ പരംപൊരുളൊന്നിനെ;
വേദാന്തമായ പരംപൊരുളുണ്ടല്ലൊ
വേദത്തിനെത്രയോ മുമ്പുതന്നെ!
എഴുതിയതു കൊണ്ടു് ഒന്നുമുണ്ടാവില്ല.
എഴുതാഞ്ഞാൽ ഉള്ളത് ഇല്ലാതെയാകില്ല.
പിന്നെയെന്താണീ എഴുത്ത്?
ഏകാന്ത ധ്യാനത്തിൽ
ഉരുവാകും പൊരുളിനെ
വെളിവാക്കുമരുളാണെഴുത്ത്.


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:23-05-2017 02:14:49 PM
Added by :Neelakantan T.R
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :