കാലം പറയുന്നത് - മലയാളകവിതകള്‍

കാലം പറയുന്നത് 

ഇന്നലെ വീണ രണ്ടിറ്റ്;
വിശപ്പുണ്ടായിട്ടും വേനലിന്
തോന്നിയ ദയ,
നിന്റെ കാർബൺ സൽക്കാരത്തിന്റെ
പകയടങ്ങാഞ്ഞും കാട്ടിയ ദയ.
കിണർ നിറച്ചു ,
എന്റെ തവള കുഞ്ഞൻ പട്ടിണിയാകരുത്
തൊടി നനച്ചു,
വയറൊട്ടിയുണങ്ങിയ
മരങ്ങളെന്ത് പിഴച്ചു.
വയൽ പുത്പ്പിച്ചു
നെൽക്കതിർ സ്വർണ്ണം
ഒളിമങ്ങരുതല്ലോ
ഇനിയും ഒരു ദയാഹർജി പോലും
നീ സമർപ്പിച്ചില്ലല്ലോ
നിന്റെ കോടതിയിൽ
ഞാനാണിപ്പോഴും കുറ്റക്കാരനല്ലേ



up
0
dowm

രചിച്ചത്:കെ.സൈഫു
തീയതി:23-05-2017 02:39:20 PM
Added by :സൈഫുദ്ദീൻ
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :