ഉണർന്നീടുമോ നാളെ
മാറുക നിങ്ങളും
മാറുമീ ലോകത്തിലായി
മാറുക നിങ്ങളും
മാറ്റുക തത്വങ്ങളും
ചെറുപ്പത്തിൽ പഠിച്ചൊരാ മഹത്വങ്ങൾ
കാറ്റിലായ് പറത്തുക കളയുക
ഇവിടിനി ജയിക്കുവാനാകില്ല കരുണയ്ക്ക്
നന്മയ്ക്കഹിംസയ്ക്ക് നീതിശാസ്ത്രത്തിന്
നാലുപാടും നിന്നീ രണഘോഷം കേൾക്കവേ
അറിയാതെ നിങ്ങളും ഉടവാളെടുത്തിടും
്ഉടുക്കുന്ന തുകിൽ പോലും
ഉടയനെ തള്ളിപ്പറയുവാൻ മടിച്ചീടാത്തൊരു കാലം
മഹത്തായ കലികാലം
ഉറങ്ങുമ്പോൾ പോലുമൽപ്പം
ഉണർന്നങ്ങിരുന്നിടേണം
അറിയില്ലിന്നാർക്കുമേ
ഉണർന്നീടുമോ നാളെ...
Not connected : |