അവൾ - മലയാളകവിതകള്‍

അവൾ 


അവൾ
കഥകളേറെ ചൊല്ലി അവളെൻ മനസ്സിൽ ഒരു പാട്ടുപോലെ നിറഞ്ഞതാണ് ,

കഥയൊന്നുമില്ലാകഥയൊന്നു കേട്ടെൻ മനസ്സൊരുപാടു ചിരിച്ചതാണ് .

നനയാതെകാത്തൊരാമിഴികൾ ഞാൻ ; എന്നോ മനസ്സിൽ വരച്ചിട്ടതാണ് ,

അവളുടെ മൊഴിയിലെ മധുരവും മൗനവും എന്നോ എനിക്കായി നൽകിയതാണ് ,

മിഴിയിലും മൊഴിയിലും അവളെന്ന നൊമ്പരം ഇന്നെനിക്കാരോ പകർന്നതാണ് .

ജാലകവാതിൽ തുറന്നവൾ കിനാക്കണ്ടിരുന്നൊരാനീലരാവിൽ

ജനലഴിതന്നിലൂടവളുടെ സന്ദേശം രാപ്പാടി അന്നെനിക്കെത്തിച്ചതാണ് .

രാവും പകലും പൊഴിയുന്നുവെങ്കിലും രാവേറെയുണ്ടെന്ന തോന്നലാണ് ,

ഒത്തിരിയുണ്ടാവേദനയെങ്കിലും ഇത്തിരിയെന്നും നിനച്ചതാണ് .

മാരിവിൽ അഴകുള്ളവൾ അന്നു മാരിയായ് പെയ്ത മരുഭൂമി ഞാൻ,

മനസ്സിൻ കവാടം തുറന്നവൾ വന്നപ്പോൾ താമസ്സന്നകന്നെന്ന് ഞാൻ കരുതി .

നാമെന്ന സ്വപ്നം നെയ്തുകൂട്ടി ഞാൻ; ഞാനെന്നതൊക്കെ മറന്നുപോയി .
ഒന്നെല്ല രണ്ടെന്നവൾ പറഞ്ഞപ്പോൾ രണ്ടായ് പിളർന്നുപോയെൻ ഹൃദയം ,

രാവും പകലുമൊരുപോലിരുണ്ടതെന്ന് അന്നെനിക്കാദ്യമായ് തോന്നിയല്ലോ.

പുഞ്ചിരിച്ചെന്നെ വരവേറ്റവൾതൻ പുഞ്ചിരിയന്നെനിക്കന്യമായി .

അവളെന്ന് കേൾക്കുമ്പോളറിയാതെയുണരുന്നൊരാ ഹൃദയത്തിൽ

അവളിന്ന് ശാശ്വതമല്ലാത്തൊരോർമ്മമാത്രം .


up
0
dowm

രചിച്ചത്:SREELAKSHMI
തീയതി:23-05-2017 04:42:30 PM
Added by :SREELAKSHMI RAJENDRAN MOONAM KOYILOTH
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :