ശൂന്യതയിലെ ദർശനം
ജീവനില്ലാതെ
ശൂന്യതയിലെങ്ങനെ
നവദർശനമുണ്ടാകും,
വെളിച്ചമില്ലാത്ത നക്ഷത്രങ്ങൾ
കറുത്ത ചക്രവാളത്തിലൊളിച്ചാൽ
മനുഷ്യനെങ്ങനെയാസ്വദിക്കും.
അന്നദാതാവെന്നറിയിക്കാതെ,
സൂര്യവെളിച്ചത്തിലെ ഊർജം,
ജീവനിലെത്തിക്കുന്നു നിത്യവും.
കണ്ണും കാതുമില്ലാതെ.
കണ്ടതെല്ലാം നശിപ്പിച്ചാൽ
കണ്ണികളെങ്ങനെ കോർത്തിണക്കും.
സൂര്യനില്ലാതെ
ഭൂമിയില്ല
ഭൂമിയില്ലാതെ
ചന്ദ്രനില്ല
ആരുമില്ലാതെ
ജീവനില്ല
Not connected : |