പുത്തൻ കളരി - തത്ത്വചിന്തകവിതകള്‍

പുത്തൻ കളരി 

ഭൂതകാല ജീവിതമിന്നു ചരിത്രമായി
കൂട്ടുകാരെയും ബന്ധുക്കളെയും
മൃഗങ്ങളെയും പിന്തള്ളി
കളിപ്പാട്ടങ്ങളും യന്ത്രസമുച്ചയങ്ങളും
കൂട്ടുകാരായി മാറിയകാലം.
തോടുകളും ഇടവഴികളും പാടങ്ങളും
മറഞ്ഞു പുതിയൊരു പാതാളമായി.
മത്സരങ്ങൾക്കു പുത്തൻ കളരിയായി.
മണ്മറഞ്ഞതെല്ലാം മാറ്റിമറിച്ചതല്ലാതെ
വികസനവും സംസ്കാരവും
പരിഷ്കാരമെന്ന ഓമനപ്പേരിൽ
തീരാത്ത ശൂന്യതമാത്രമായി.
തീരാത്ത ദുഖങ്ങളെ താലോലിച്ചു
പടവെട്ടുന്ന നമ്മൾക്കിനിയും.
പഴയതിനെ തിരിച്ചെത്തിക്കുവാൻ
പുതിയതിനെ ബലപ്പെടുത്തുവാൻ
നാളെത്ര കാത്തിരിക്കണമിനിയും
ഒരു മഹാ ദുരന്തമൊഴിവാക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-05-2017 08:20:01 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :