കാമം  - മലയാളകവിതകള്‍

കാമം  

കാമം ..........
അവൾക്കും അവനും ഒരുപോലെ നൽകി.
അവർ തമ്മിൽ അന്യോന്യം കണ്ടു,
അവൾക്കവനോട് കാമം തോന്നിയില്ല
അതോ അവളതു കടിച്ചമർത്തിയതോ ?
അവനു അവളോട് കാമം തോന്നി,
അവനതു അനിയന്ത്രിതമായി
കാറിലും ബസിലും ട്രെയിനിലും -
വീട്ടിലും ഓഫീസിലും പൊതുസ്ഥലത്തും -
എവിടെയും അവൾ ആക്രമിക്കപ്പെട്ടു,
അവൾ നശിക്കപ്പെട്ടു... എന്നിട്ടും -
അവളുടെ കാമം ഉണർന്നില്ല... പകരം -
അവൾ എതിർത്തു, കയർത്തു, ചോദ്യം ചെയ്തു.
പക്ഷെ അവൻ ഭയന്നില്ല -
കുറ്റബോധവും തോന്നിയില്ല,
ഉള്ളിൽ ശുഭ്ര മനസുള്ള ??
കറുത്ത കോട്ടിട്ടവർ അവനു കൂട്ടുണ്ടായിരുന്നു.
കോടതി മുറിയിൽ അവനും അവളെ ബലാത്ക്കാരം ചെയ്തു ....
കടവാവൽ കണക്കെ അവളുടെ ചുറ്റിനും -
കൂട്ടംകൂടി കശക്കിയെറിഞ്ഞു .
അവരുടെ ചോദ്യങ്ങൾ അവളെ നക്കിത്തുടച്ചു -
അവസാനം അവളുടെ "വിധിയായി" ...
കഴുകന്മാരുടെ കീശ നിറഞ്ഞു ,
എന്നിട്ടും അവന്റെ കാമം ശമിച്ചില്ല...
അവൾക്കോ കാമമുണർന്നുമില്ല
പക്ഷെ ..... അവൾ ക്രോധയായി
മൂർച്ചയേറിയ "നിയമം" കയ്യിലെടുത്തു
കാമാഗ്നിയിൽ പുളഞ്ഞ അവൻറ്റെ
"കാമദേണ്ട്" അറുത്തെറിഞ്ഞു -
അതോടെ അവൻറെ കാമം ശമിച്ചു
ഇനിയില്ല ധൈര്യം കാമിപ്പതിനാർക്കുമേ .....


up
0
dowm

രചിച്ചത്:രമേശ് ബാബു
തീയതി:24-05-2017 09:53:35 PM
Added by :Ramesh Babu
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :