പ്രണയത്തിൻ ഉടമയും അടിമയും
സൂര്യൻ ഒരുനാൾ എരിഞ്ഞുതീർന്നേക്കാം
ചന്ദ്രനും രാത്രിയും പിരിഞ്ഞുപോയേക്കാം
മാനത്തെ മേഘങ്ങൾ മഴയായ് കരഞ്ഞുതീർന്നേക്കാം.
എരിഞ്ഞുതീരാ പ്രണയാഗ്നിയെ സാക്ഷിയാക്കി
പറയുന്നു ഞാൻ, പിരിഞ്ഞുപോവില്ല നിന്നെ
കരയാൻ അനുവദിക്കില്ല നിൻ മിഴികളെ.
പുണരാൻ ഇരുകൈകളും, ചുംബിക്കാൻ ഇരുചുണ്ടുകളും
അതിലുപരി എൻ നെഞ്ചിൽ തുടിപ്പും ഉള്ള കാലം
എൻ പ്രണയത്തിൻ ഉടമയാണ് നീ
നിൻ പ്രണയത്തിൻ അടിമയാണ് ഞാൻ.
Not connected : |