നിത്യതൊഴിലുകാർ - തത്ത്വചിന്തകവിതകള്‍

നിത്യതൊഴിലുകാർ 

മഴയും വെയിലും വില്ലൻമാരായി
വൻസ്രാവുകൾ കനിഞ്ഞില്ലങ്കിൽ
നാളത്തെ വേതനം കഷ്ടത്തിലാക്കി
നിത്യതൊഴിലുകാർ ദുരിതത്തിൽ.

വിലപേശലിൽ ജയിക്കാതെ
ചെളിയിൽ പുരണ്ട കൈകാലുകൾ.
മത്സരിക്കുന്നത് മണ്ണിനോട്.
വേദനകൾ മറന്നന്തികൂരാപ്പിന്
മദ്യശാലയിലഭയംതേടി
നൈപുണ്യമഹത്വത്തെ പുച്ഛിച്ചു-
സംസ്കാരത്തിന്റെ വേലികൾ കടന്ന്
ലഹരിയിലൊരു നീണ്ട നിദ്രക്കായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-05-2017 08:11:38 PM
Added by :Mohanpillai
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :