വായനോക്കി (പല്ലു ഡോക്ടർ)
അങ്ങനെ ഞാനും വായ നോക്കിക്കാ൯ പോയി
ഒരു വായനോക്കി കേന്ദ്രത്തിലേക്ക്...
അതിലെരു വായനോക്കി ...
ആദ്യം എന്റെ വായ നോക്കി
പിന്നെ എന്നെ നോക്കി....
വീണ്ടും വായ നോക്കി
സുക്ഷിച്ചു നോക്കി...
തറപ്പിച്ചു നോക്കി...
നെറ്റി ചുളിപ്പിച്ച് എന്നെ നോക്കി..
* * * *
അയാൾ നിന്നു കൊണ്ട് എന്നെ നോക്കി
എന്തോ പറഞു കൊണ്ടിരുന്നു...
അയാൾക്ക് പറയാം..
ധൈര്യമായി പറയാം..
എന്റെ വായ അയാൾ തുറന്നു പിടിച്ചിരിക്കുകയല്ലേ...
* * *
ഞാൻ കിടന്ന് അയാളെ നോക്കി..
അയാളെ വായ നോക്കി...
അയാൾക്ക് പറയാം..
ധൈര്യമായി പറയാം..
അയാളുടെ പല്ലുകൾ വെളുത്തിട്ടാണ്.
അയാൾ പറയട്ടെ...
തോന്നുന്നതെല്ലാം പറഞോട്ടെ..
***
അയാൾ പറഞു...
ചോദിച്ചു..
എന്താണ് നിൻ്റെ വായ ഇങ്ങനെ..
കവലയിൽ നിന്ന് അരാൻ്റെ വായ നോക്കുന്ന സമയത്ത് ...
നിനക്ക് നിൻ്റെ വായ നോക്കിക്കുടെ..
അയാൾക്ക് പറയാം..
ധൈര്യമായി പറയാം..
അയാൾ വായ നോക്കുന്നത് കവലയിൽ നിന്നല്ലല്ലോ...
അയാൾ പറയട്ടെ..
പറഞ്ഞു തീർത്തോട്ടെ...
***
അയാൾ നോട്ടം നിറുത്തി...
പറയാൻ തുടങ്ങി...
നീ നന്നാവില്ല...
നിന്റെ വായ നന്നാവാത്ത കാലത്തോളം..
അയാൾ പറഞ് നിർത്തി..
പറഞു തീർത്തു..
ഇനി അയാൾ പറയേണ്ട..
പറയാൻ ഞാൻ സമ്മതിക്കില്ല..
എന്റെ വായ ഇപ്പോൾ വെറുതെ ഇരിക്കുകയാണ്
Not connected : |