മറ്റൊരിടമില്ലാതെ. - തത്ത്വചിന്തകവിതകള്‍

മറ്റൊരിടമില്ലാതെ. 

ഞാൻ ജനിച്ച കവാടം.
ഞാൻപഠിച്ച കളരി
ഞാൻ കളിച്ച മൈതാനം
ഞാൻവളർന്ന ഗ്രാമം
ഞാൻ നടന്ന പാതകൾ
ഞാനിരുന്ന വായനശാല.
എല്ലാം അപ്രത്യക്ഷമായെങ്കിലും
മാറ്റങ്ങളില്ലാതെ മനസ്സിലുദിക്കും.
എന്നെ ഞാനാക്കി മാറ്റിയ
ജീവിതത്തിന്റെ നാഴികക്കല്ലുകൾ.
ഞാൻ മാത്രമല്ല , എത്രയോ പേർ
ഇതു വഴി കടന്നു പോയി.
വർത്തമാനത്തിലിരുന്നു-
ഭൂതകാലമോർത്തപ്പോൾ
കരഞ്ഞും ചിരിച്ചും കളിച്ചും
പഠിച്ചും കഴിച്ചു കൂട്ടാൻ
ഭൂമിയല്ലാതെ മറ്റൊരിട-
മില്ലെന്നോർത്തു പോയി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-05-2017 06:31:42 PM
Added by :Mohanpillai
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me