| 
    
         
      
      ഉമ്മച്ചി...........       
 ഞാന് കരഞ്ഞപ്പോഴെന് കണ്ണുനീര് വീഴാതെ
 
 ഒപ്പിയെടുത്ത കൈലേസാണെന്നുമ്മച്ചി.
 
 ഞാന് ചിരിച്ചപ്പോഴാ ചിരിയുടെ മാറ്റൊലി-
 
 യായി വിടര്ന്നവളെന്റെയുമ്മച്ചി.
 
 എനിക്ക് പനിച്ചപ്പോള് ചൂടോടെ പുതപ്പിച്ച
 
 കന്പിളിത്തണുപ്പാണെന്റെയുമ്മച്ചി
 
 ഞാനൊന്ന് വീണപ്പോള് വേദനിക്കാതെന്നെ
 
 കാത്ത മരുന്നാണെന്റെ ഉമ്മച്ചി........
 
 
 
 കാരണമില്ലാതെ തല്ലിയപ്പോഴും
 
 കൈ നൊന്തോയെന്നും
 
 വെന്തവളെന്റെ ഉമ്മച്ചി............
 
 ഉമ്മച്ചീ മാപ്പ്..............
 
 ഈ ഹതഭാഗ്യന്റെ സുഖദുഖങ്ങളോര്ത്തെപ്പഴും
 
 വിതുന്പും മനസേ,,,,,,,,
 
 മാപ്പ്,,,,,,,,,,,,,,,,,,,,,,,, മാപ്പ്
 
      
  Not connected :  |