സൂര്യരേഖകൾ. - തത്ത്വചിന്തകവിതകള്‍

സൂര്യരേഖകൾ. 

സൂര്യ രേഖകൾ ഭൂമിയിൽ പതിക്കുമ്പോൾ
അന്ധകാരത്തിനു വിട പറയുമ്പോൾ
വൃക്ഷ ലതാദികൾ നിറഞ്ഞ പുഞ്ചിരിയോടെ
സൃഷ്ടിച്ചെടുക്കുന്നതു ജീവന്റെ നിലനില്പിനായ്.

ജീവന്റെ കിടമത്സരങ്ങൾ സൂര്യവെളിച്ചത്തിൽ
ആസ്വദിച്ച് അസ്തമനത്തിനായൊരുങ്ങുന്നു
വീണ്ടുമൊരാന്ധകാരത്തിന്റെ തുടർച്ചയിൽ
ജീവജാലങ്ങളുടെ നീണ്ട വിശ്രമത്തിനായ്
പകലും രാവുമറിയിച്ചു സമയം പാലിക്കുന്ന
സൂര്യന്റെ മഹത്വമെന്നും വിളിച്ചറിയിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:27-05-2017 08:31:55 PM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :