ജീവ ചക്രം - തത്ത്വചിന്തകവിതകള്‍

ജീവ ചക്രം 

കറുത്തമരണത്തിന്റെ
വെളുത്ത പുതപ്പിൽ
നാളേറെയായ്‌
നിശ്ചലമായ്
കല്ലറയിലെത്താൻ
ചുടലയിലെത്താൻ
വീരചരമമായാലും
രക്തസാക്ഷിയായാലും
ആരുമറിയാത്ത വരായാലും
കാലം തെളിയിക്കുന്നു
മണ്ണിലെ മൂലകങ്ങൾ
മണ്ണിൽത്തന്നെ ലയിക്കും.
ചരിത്രത്തിലുള്ളവരും
ചരിത്രത്തിലില്ലാത്തവരും
മണ്ണിലും വിണ്ണിലും ചീഞ്ഞു
മൂലകങ്ങളാകും ഖര ദ്രവ-
വാതക രൂപങ്ങളിൽ വീണ്ടും
പുതിയ ജീവ ചക്രത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-05-2017 08:54:34 PM
Added by :Mohanpillai
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :