യന്ത്രങ്ങൾ  - തത്ത്വചിന്തകവിതകള്‍

യന്ത്രങ്ങൾ  

ചതവും മുറിവും
ഒടിവും യന്ത്രങ്ങൾ
വരുത്തി വയ്ക്കുന്ന,
സാഹസ സന്തതി.

സത്യവും കള്ളവും
ജയിക്കും ഇടത്തിൽ,
നിയമം കൊടുക്കും
അസ്ഥിര സൗജന്യം.

പുത്തൻ സ്വപ്നങ്ങളാൽ
കമ്പ്യൂട്ടർ ചലിപ്പിച്
സാഫല്യം തേടുന്ന
മക്കളും യന്ത്രങ്ങൾ.

അച്ഛനും അമ്മയും
സ്ക്രീനിലെ ചിത്രങ്ങൾ
കണ്ടുകൊണ്ട് നിത്യവും
അണുകുടുംബത്തിൽ
സ്വൈരം കെടുത്താതെ
ആശ്വാസം തേടുന്നു.

രണ്ടും മൂന്നും തലമുറ
ഒരുവീട്ടിൽ ഭൂമിയിലും
ചന്ദ്രനിലും എന്നപോലെ
യന്ത്രങ്ങളായ്‌ കഴിയുന്നു















up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-05-2017 08:17:09 PM
Added by :Mohanpillai
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :