വേരുകളറിയാതെ
ഗ്രാമഭംഗിയിലെ
വേരുകളറിയാതെ
മണ്ണിലേക്കാഴ്ന്ന
കാർഷിക സംസ്കാരത്തിന്റെ
പാരമ്പര്യങ്ങളെ മറച്ചും മറന്നും
പരാധീനതകളേ വാഴ്തി
നഗരത്തിലെ നാന്പുകളും
യന്ത്രസമുച്ചയങ്ങളും
കൂട്ടിക്കുഴച്ചു വെറുതെ
കാട്ടി തരുന്നതൊക്കെ,
കുട്ടിക്കളിയായ് മാറ്റുന്ന
കാടത്വത്തെ അരങ്ങേറും
കൂടാരങ്ങളിലെ കാഴ്ചകളിൽ
കൂട്ടായ്മയെന്ന ഓമനപ്പേരിൽ.
Not connected : |