വിട പറയുമ്പോൾ  - മലയാളകവിതകള്‍

വിട പറയുമ്പോൾ  

പിരിയുന്നതില്ല നാം എന്നേയ്‌ക്കുമായ്
പിന്നെ എന്തിന്നുയാത്രപറയേണം ?
ആരോടുയാത്രപറയേണമെൻഹൃദയത്തിൽ
അരികെയുള്ളോരല്ലേനിങ്ങൾ
എത്രയോ വീഥിയിൽ സഹയാത്രികർ പിന്നെ
മിത്രങ്ങളായവർ നമ്മൾ
പാഥേയമൊന്നെങ്കിൽഎല്ലാരുമൊന്നിച്ചു
പങ്കിട്ടശിച്ചവർ നമ്മൾ
ഒരുവഴിയിലേക്കൊഴുകി വന്നവർ നമ്മളി-
ന്നിരുവഴികളായിമാറുന്നു
വഴിനീളെ ഇരുൾപരക്കുന്നതിൻമുൻപ് കാൽ -
വഴുതാതെ ഞാൻ പോയിടട്ടെ
വിസ്തൃതമാമീ പ്രപഞ്ചത്തിലെവിടെവ-
ച്ചെന്നെങ്കിലുംകണ്ടുമുട്ടാം
മറവിയുടെ മഞ്ചലിൽ ഉറങ്ങാതിരിക്കുന്ന
നിറസൗഹൃദം പുതുക്കീടാം
അകലുവാനായാണടുക്കുന്നതെന്നുള്ളോ-
രറിവറിയുന്നവർനമ്മൾ
ഒടുവിലൊരു നാളിൽഈവിരഹനിമിഷം തീർത്തും
അനിവാര്യമെന്നതറിയുന്നോർ
നറുമൊഴികൾ കോർത്ത മാല്യങ്ങൾക്കു പകരമീ
നിറമിഴികൾ നീട്ടിനിൽക്കുമ്പോൾ
പറയുവാനായ് കരുതിവച്ചൊരെൻ വാക്കുകൾമുറിവേറ്റു പിന്തിരിയുന്നു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:31-05-2017 09:12:13 PM
Added by :vtsadanandan
വീക്ഷണം:294
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :