പ്രവാസം - മലയാളകവിതകള്‍

പ്രവാസം 

ചിറകുവിടർത്തുവാനി
ചിരകാലസ്വപ്നങ്ങൾ
ചില്ലകളേറിയി ആകാശമേഘങ്ങൾക്കിപ്പുറം
ചികഞ്ഞതൊരു മരുപ്പച്ചതേടി...
മിഴിവേകിയ പകൽ വെട്ടം മാഞ്ഞുപോകവെ,
മറയായ് മഴ മേഘമകലെ..
മിന്നലിൽ മിന്നിമറഞ്ഞതെന്നോ മറഞ്ഞൊരു മകരമഞ്ഞിൻ ഓർമ്മ.
മഴയുടെ പുതുമണം മനതാരിലെന്ന്
മണലാരണ്യച്ചൂടിൽ മനക്കോട്ട തീർത്തു,
മറക്കുവാനാകാത്ത മുഖവും നെഞ്ചേറ്റി
മയങ്ങുവാനാവാതെ പോയതെത്ര രാവുകൾ...
ആറടിമണ്ണിനായ്ത്തിരുമീ പ്രയാണം
ആരെയൊക്കെയോ നേടി, നേടാനാവാതെ
ആർക്കോവേണ്ടി ആടിത്തീർന്നനാളുകൾ
ചിതയെരിഞ്ഞടങ്ങിയ ചിരകാലസ്വപ്നങ്ങൾ
പുതുമണ്ണിൻ ഗന്ധം പേറി മയങ്ങുന്നുണ്ടിവിടെ..


Image courtesy :- Darsana Saneesh


up
0
dowm

രചിച്ചത്:സനി മരങ്ങോലി
തീയതി:01-06-2017 01:27:22 AM
Added by :Sani
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :