അമ്മ സ്നേഹത്തിന് തലക്കെട്ടില്ല
ഇരുളിലാണെൻ
ശയ്യാ ഗൃഹമെങ്കിലും
സ്നേഹവും
ലാളനയും ഞാനറിഞ്ഞു.
പൊക്കിൾ കൊടിയാലെ
ചേർത്തു വെച്ചു,
അതറുത്തു മാറ്റി
ഞാൻ പിച്ചവെച്ചു,
പട്ടിണിയാൽ ദേഹം
തളർന്നാലും
അമൃതൂറ്റിയെൻറെ
അകം നിറച്ചു
പകരമില്ലൊന്നുമെനിക്കിന്ന്
നൽകുവാൻ,
മമ പാദത്തിലേക്കിറ്റു,
കണ്ണീർ മാത്രം....
Not connected : |