എടയ്ക്കല്‍ഗുഹ - മലയാളകവിതകള്‍

എടയ്ക്കല്‍ഗുഹ 

എടയ്ക്കലിലുണ്ടൊരു വിദ്യാലയം
കല്‍ച്ചുവരുള്ളൊരു വിദ്യാലയം
എങ്കള തൈവങ്ങള്‍ എഴുതിപ്പഠിച്ച
എടയ്ക്കല്‍ ഗുഹയിലെ വിദ്യാലയം
( എടയ്ക്കലിലുണ്ടൊരു)
മുടിയന്‍വില്ലിയെ തൊഴുതുമടങ്ങുന്നോര്‍
എഴുത്തുപുര കണ്ട് പോയിരുന്നു,പണ്ട്
മുളങ്കാടിന്‍ മുരളിക കേട്ടുനടന്ന്
ഇടയ്ക്കല്‍ ഗുഹ നൂണ്ട് പോയിരുന്നു.
( എടയ്ക്കലിലുണ്ടൊരു)
പൊന്‍മുടി മലകയറി ഇടയ്ക്കല്‍ മലയിറങ്ങി
കൊടുങ്കാട്ടിനുള്ളില്‍ നടക്കുമ്പോള്‍
രക്ഷകനായന്ന് പക്ഷിരാജന്‍
തലയ്ക്കുമീതെ പറന്നിരുന്നൂ,പണ്ട്
എങ്കള തൈവങ്കള്‍ കുടിവരെ വന്ന്
തൈവപ്പുരകണ്ട് പോയിരുന്നു, അന്ന്
എങ്കളുക്ക് ഉച്ചാലായിരുന്നു.
( എടയ്ക്കലിലുണ്ടൊരു)


up
0
dowm

രചിച്ചത്:എം വി അനില്‍കുമാര്‍
തീയതി:24-06-2017 03:31:23 PM
Added by :എം.വി.അനിൽകുമാർ
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me