യാചക യാഥാര്‍ത്ഥ്യങ്ങള്‍  - തത്ത്വചിന്തകവിതകള്‍

യാചക യാഥാര്‍ത്ഥ്യങ്ങള്‍  

യാചകര്‍ യാചകര്‍ എവിടെയും യാചകര്‍
നാമിന്നു കാണുന്ന യാചകര്‍ എത്രയോ
കാതങ്ങളായി കറങ്ങുന്നു ഭൂമിയില്‍
കാശിനു വേണ്ടിയോ, പശിയടക്കാനുമോ!
കാല്കാശു കൊണ്ടെന്തു പശിയടക്കീടുമെ-
ന്നൊരു ശങ്കയോടു നാം ചിന്തിച്ചുപോകവേ
കാശു കൊടുക്കും നാം, സ്വീകരിക്കുന്നവര്‍

ആരാണ് യാചകര്‍, എവിടുന്നു വന്നവര്‍
ഈശ്വരന്മാരെന്നു ചിന്തിക്കുന്നു ചിലര്‍
സോദരന്‍മാരെന്ന് ചിന്തിക്കുന്നു ചിലര്‍
നമ്മുടെ വേദത്തിന്‍ പഠനത്തില്‍ പോലുമാ
ഭിക്ഷാന്‍ദേഹികള്‍ ഈശ്വര പ്രതിരൂപം

കണ്ണു കാണാത്തവര്‍, കാതുകേള്‍ക്കാത്തവര്‍
കാണാത്ത സൌഖ്യത്തെ തേടിയലയുമ്പോള്‍
കല്ലിലും മുള്ളിലും കാല്‍വെച്ചു വെച്ചവര്‍
ക്രാന്തമാം പാതയില്‍ പാന്ഥരായലയുന്നു

യാഥാര്ധ്യ ചിത്രമാം യാചക ലോകത്തില്‍
കാണാം നമുക്കൊരു വ്യവസായ ശ്രിങ്കല
ലക്ഷണമൊത്തൊരു പിഞ്ചു ഹൃദയത്തെ
നിഷ്ടൂര, പ്രാകൃത, നിഷ്കരുണമാം വിധേ
അങ്കത്തിന്‍ ഭംഗം വരുത്തിയെടുക്കുന്നു
ശൈശവ കാലത്തിന്‍ അങ്കവൈകല്യമാം
ദാരുണ വൈകൃതം ചെയ്തെടുത്തിട്ടവര്‍
നഗരത്തിന്‍ മുക്കിലും മൂലക്കുമായൊരു
യാചക വൃത്തിയില്‍ വ്യാപ്രിതരാക്കുന്നു
സ്വതന്ത്ര യാചകര്‍ എന്നൊരു കൂട്ടരോ
കൂട്ടുന്നു സമ്പാദ്യം ലക്ഷങ്ങള്‍ കോടികള്‍
എങ്കിലും യാചനയെന്നൊരു തൊഴിലിനെ
ഇല്ലില്ലുപേക്ഷിക്കുകില്ലവര്‍ ഭാവിയില്‍

ആരുടെ പാപമാണെന്നുള്ള ചിന്തയില്‍
നാമൊക്കെ ചിന്തിച്ചിരിക്കുന്ന മാത്രയില്‍
കാണാം നമുക്കൊരു സത്യത്തെ എവവും ‍
ഉന്നത നേതാക്കന്മാരില്‍ തുടങ്ങുന്ന
ഒന്നല്ല രണ്ടല്ലൊരായിരം ദല്ലാള്‍മാര്‍
ഉണ്ടിതിന്നുള്ളില്‍ കിരാത സംസ്കാരത്തി-
നുള്ളില്‍ തിളയ്ക്കുന്ന കാരസ്കരങ്ങളായി


up
0
dowm

രചിച്ചത്:Boban Joseph
തീയതി:09-03-2012 04:29:10 PM
Added by :Boban Joseph
വീക്ഷണം:199
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :