അമ്മയ്ക്ക് - മലയാളകവിതകള്‍

അമ്മയ്ക്ക് 

ഉദരത്തിലഞ്ചെട്ടു മാസം ചുമന്നു
നീയെനിക്കായ്‌ ഒരു പാടു നോവു തിന്നു
നിന്‍റെ ഗര്‍ഭപാത്രം ചവിട്ടിമെതിച്ചു കുതിച്ചുവന്നവന്‍
ഞാന്‍ അന്നേ അഹങ്കാരി

****

നിന്‍റെ മാറിലെ അമൃതിനുറവകളെനിക്കായ്‌
വാത്സല്യം ചുരത്തവേ,
നിന്‍ നെഞ്ചിന്‍ സ്നേഹം നുണഞ്ഞു ഞാന്‍
‍നിന്നെ കടിച്ചു മുറിവേല്‍പിച്ചു.
"കള്ള"നെന്നോതിയെന്നെ നോവാതെ തല്ലി, നീ
നോവൊരനുഭൂതിയായ്‌ നുണഞ്ഞവള്‍ ....

****
പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പൊളാരാന്‍റെ
മാവിലെറിഞ്ഞു,മന്യന്‍റെ മക്കളെ നോവിച്ചും
അസുരവിത്തെന്നു പേരു കേള്‍പ്പിച്ചു ഞാന്‍
തല്ലുകൊള്ളാതോടിയെത്തി
നിന്‍റെ മടിത്തട്ടിലൊളിച്ചപ്പഴും
വികൃതിയാമെന്നെച്ചൊല്ലി
കുത്തുവാക്കുകളൊട്ടു കേട്ടപ്പഴും
നീ, സ്വാന്തനത്തിന്‍റെ ഭാണ്ഡ
മെനിക്കായ്‌ തുറന്നു വച്ചവള്‍ ......

****
പുത്തനുടുപ്പിട്ടണിയിച്ചൊരുക്കി നീയെന്നെ
പള്ളിക്കൂടത്തിലേക്കു യാത്രയാക്കി
മുണ്ടു മുറുക്കിയുടുത്തു നീ നിന്‍റെ
അത്താഴമെനിക്കു പൊതിച്ചോറു തന്നു
ഞാനോ നിന്‍റെ മടിശ്ശീല തപ്പിയി-
ട്ടാരാന്‍റെ മുറ്റമടിച്ചുമെച്ചിലു കഴുകിയും
നീ കാത്ത വിയര്‍പ്പിന്‍ മണമെഴും
നാണയത്തുട്ടു കൈക്കലാക്കി
മുറിബീഡി പുകച്ചു സന്ധ്യക്കു
നേരം തെറ്റി തിരിച്ചെത്തുന്നു.
അന്നു ഞാന്‍ പഠിച്ച പാഠങ്ങളമ്മേ
അത്രയും പിഴയായിരുന്നു.

****
പകലന്തിയോളം വേല ചെയ്തു
കിട്ടുന്ന കൂലി മുഴുക്കെയും
വലിച്ചും കുടിച്ചും കളിച്ചും,ബാക്കി
തെരുവിലെപ്പെണ്ണിന്നു കാഴ്ചവച്ചും തീര്‍ത്തു
നീയെനിക്കായ്‌ കാത്തുവയ്ക്കുന്ന
തണുത്തുറഞ്ഞയൊരു പിടിച്ചോറുണ്ണാന്‍
പാതി രാത്രിയും കഴിഞ്ഞു ഞാന്‍
നിലത്തുറയ്ക്കാത്ത പാദങ്ങളോടെത്തവെ
നീ എനിക്കായ്‌ വാതില്‍ തുറന്നു വച്ചു
വഴിക്കണ്ണുമായ്‌ കാത്തിരുവള്‍ ....
കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍
നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി
എന്‍റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു
നീ അന്നൊരു പോള കണ്ണടച്ചീല
കള്ളുകുടിച്ചു കരളുവേവി-
ച്ചൊരു നുള്ളു സുഖം നിനക്കായ്‌ തരാതെ
യാത്രയായൊരച്ചന്‍റെ ശിഷ്ടപത്രമാം
ഈ പുത്രനെച്ചൊല്ലി നിന്‍റെ കണ്ണു ചോര്‍ന്നതു
പക്ഷെ, ഞാനറിഞ്ഞീല......


****
കാലമൊരുപാടു കഴിഞ്ഞു,നരച്ചു കവിളൊട്ടി
നീ വാതം പിടിച്ചു കിടപ്പിലായി
ഊന്നുവടിയൂന്നി നിന്‍റെ ശോഷിച്ച
കാലിലെഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിച്ചു
നീ വേച്ചു വേച്ചു പോകവേ
ഒരു പെണ്ണിന്‍റെ മൊഴി കേട്ടു
തിരിഞ്ഞുനടവന്‍ ഞാന്‍ മഹാപാപി
വയസ്സുകാലത്തു താങ്ങാകാഞ്ഞയീ
പാഴ്ജന്‍മത്തെയോര്‍ത്തു
നിന്‍റെയുള്ളു വെന്തതു
പക്ഷെ, ഞാനറിഞ്ഞീല.....


****
ഇന്ന്‌,
ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
അമ്മേ, ഞാനറിയുന്നു
ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
നിന്‍റെ വയറു തണുത്തീലയെന്ന്‌
നിന്‍റെ മനസ്സു തണുത്തീലയെന്ന്.
നിന്‍റെ മനസ്സു തണുത്തീലയെന്ന്....

( സമര്‍പ്പണം-
നൊന്തു പെറ്റ മക്കള്‍ ഒരിറ്റു സ്നേഹം നല്‍കാതെ പട്ടിണിയിട്ടു കൊന്ന ഒരായിരം അമ്മമാര്‍ക്ക്‌)


up
1
dowm

രചിച്ചത്:ഡോ. മുഹമ്മദ്‌ കോയ
തീയതി:15-03-2012 06:48:12 PM
Added by :Dr. Muhammed Koya
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


HABEEB
2012-03-20

1) അമ്മയുടെ കാലിന്‍റെ അടിയിലാണ് സ്വര്‍ഗം; മുഹമ്മദ്‌ നബി അവരോട് ഛെ എന്ന വാക്ക് പോലും പറയരുത് ; ഖുര്‍ആന്‍ നമുക്ക് ഏറ്റവും കടപെട്ടത് നമ്മുടെ അമ്മയുടെതാണ്. ഈ കവിത ഹൃദയ സ്പര്‍ഷിയാണ്.ഇന്നിന്റെ കാലത്ത് നഷ്ടപെട്ടത് ഈ കവിതയിലൂടെ കവി വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു .

Boban
2012-03-21

2) കണ്ടു ഞാനമ്മയില്‍ കാണാത്ത ദൈവത്തെ കണ്ടു ഞാനമ്മയില്‍ നാകലോകതെയും കണ്ടു ഞാന്‍ മാമക മാതാവിന്‍ കാരുണ്യം കണ്ടിട്ടില്ലേവം കനിവിന്‍ കോഹിനൂര്‍

latha
2012-07-17

3) വെരി ഗുഡ്. ഇറ്റ്‌ ഈസ്‌ എ റിയല്‍ സ്റ്റോറി ഓഫ് ലൈഫ്

Dheeraj
2012-07-19

4) ഈ കവിത വളരെ നന്നായിരിക്കുന്നു..

pn
2012-08-13

5) ഓള്‍ ഇന്‍ ഓള്‍ ഇന്‍ ദി വേള്‍ഡ് ഈസ്‌ അമ്മ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me