സാമ്യം .....
ഇരുട്ടുവീണ വീഥിയില്‍ വെളിച്ചം മഞ്ഞപരത്തുമ്പോള്‍
കാഴ്ചയായെന്‍ കണ്ണിനീറനായ്
അവളുമവളും കറുപ്പിനുടയാടകളാല്‍
മുഖമോഴികെ മൂടപെട്ടിരിക്കുന്നു ...
ശോഷിച്ചു നാറിയ കുമാമ പെട്ടിയില്‍
ചികഞ്ഞൊരന്നമെടുക്കുന്നോരുവള്‍ തന്‍
കണ്ണുകളില്‍
വിശപ്പിന്റെ കാഠിന്യമേറുന്ന നനവുകള്‍
അതിനുമപ്പുറത്ത്
തണുത്തുറഞ്ഞ വോള്‍സ് വാഗണില്‍
പുതിയ ബന്ധങ്ങള്‍ തേടുന്ന മറ്റൊരുവള്‍..,
കണ്ണുകളില്‍ ശ്രിംഗാരത്തിന്‍ തിളക്കം
തിരച്ചിലിനവസാനം നിരാശയാല്‍ തിരിഞ്ഞവള്‍
കാണുന്നപാടെ നീട്ടുന്നു കൈകള്‍ സലാമോടെ
കണ്ണെടുക്കാതെ നോക്കുന്ന മറ്റവള്‍ തന്‍ പല്ലുകള്‍
തെളിയുന്നു ഐഫോണ്‌തന്‍ സ്ക്രീനിലെ വെളിച്ചത്തില്‍..
ഏറെനേരം നീട്ടിയ കൈകള്‍ വലിച്ചു പിന്തിരിയവേ
വിളിക്കുന്നു തിരികെയവന്‍
ബംഗാളിയാമൊരു ഡ്രൈവറവള്‍ക്കുനെരെ
നീട്ടിയ കരത്തില്‍നിന്നെടുത്ത തുട്ടിനവള്‍പകരം കൊടുത്തത്
കറുപ്പിനിടയില്‍ നിന്നുമൊരു വെളുത്തപുഞ്ചിരി മാത്രം
വേച്ചുനടന്നു നീങ്ങുന്നയവളും,തണുത്ത് ചാരിയിരിക്കുന്നയവളും
സാമ്യം..
സ്ത്രീ എന്നും കറുപ്പിനകത്ത് തന്നെ....
faiz kizhakkethil
Not connected : |