ഗോഡ്‌സെ നിരപരാധി ആകുമ്പോൾ!... - മലയാളകവിതകള്‍

ഗോഡ്‌സെ നിരപരാധി ആകുമ്പോൾ!... 

തൂക്കുകയറേറ്റിയ നിന്നെ
ഇന്നവർ പൂജിക്കാനെത്തുമ്പോൾ.
സാഹോദര്യത്തിൻ മണിമേടകൾ
നിന്റെ ചിത്രത്താൽ നിറയുമ്പോൾ.
അകലെ ഒരു കൂനയിൽ നിറംമങ്ങി-
ശയിക്കുന്നു നീ കൊന്നവയോധികൻ.
അകലെ തണുപ്പിച്ച മരണമുറിയിൽ
അവൻ ചീഞ്ഞളിയുമ്പോൾ.
നിന്റെ വിഗ്രഹം നാട്ടുന്നു
രാജ്യസ്നേഹികൾ.....
ഒരു പകലിൻ പകുതിയിൽ
നിന്റെ തോക്കു ശബ്‌ദിച്ചതും..
ദ്വിഗ് നടുങ്ങും നിലവിളിയാലാ-
വൃദ്ധൻ ഹേ റാം എന്നോതി മലച്ചതും..
മതം പുരട്ടിയ നാവിനാൽ
സാഹോദര്യം നീ തല്ലിതകർത്തതും.
പലമതമെന്നോതി  ഞങ്ങളെ-
അസഭ്യം പറഞ്ഞതും ...
ഇന്നലെയെന്നപോൽ ഓർത്ത്-
നടുങ്ങുന്നു ഞാനിപ്പോഴും....
                          __അർജുൻ കൃഷ്ണൻ.


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:27-06-2017 09:43:45 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me