മരിച്ചവർ - തത്ത്വചിന്തകവിതകള്‍

മരിച്ചവർ 

മരിച്ചവർ

ചുറ്റും കസേരകൾ
എല്ലാത്തിലും ആളുകൾ
ആരും ഒന്നും മിണ്ടുന്നില്ല
ഞാൻ ചുറ്റും നോക്കി
ഒരാൾ അടുത്ത കസേരയിൽ ഇരിക്കുന്നു
നല്ല പരിചയമുള്ള മുഖം
പേര് ഓർമ്മ വരുന്നില്ല.
പെട്ടെന്നു എന്റെ കൂടെയുള്ള സുഹൃത്ത് പറഞ്ഞു
അയാൾ കഴിഞ്ഞയാഴ്ച മരിച്ചല്ലൊ.
അപ്പോഴാണ് ഞാൻ ഓരോരുത്തരേയും നോക്കിയത്
ഒരു ഞെട്ടലോടെ ഞാൻ മനസ്സിലാക്കി
എല്ലാവരും മരിച്ചവരാണ്
ഞാൻ സുഹൃത്തിനോട് ചോദിച്ചു
അപ്പോൾ നമ്മളോ?


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:04-07-2017 12:35:24 PM
Added by :Neelakantan T.R
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :