ormakal
മറന്നിട്ടില്ല
ഞാനാ
പുൽപ്പടർപ്പിനൊടുവിലെയാ
മൂവാണ്ടൻ
മാഞ്ചോട്ടിലെ
ഓമൽകുടീരം
അതിന്നങ്കണ പാതിയിലെ
ആരാമവൃന്ദവും
കാലപുലർകാലേ സൂര്യനകമ്പടി
എത്തുമാ
കിളിക്കൂട്ടരെയും
കരിയിലമ്പടയും
കാവലങ്കിളിയും
മൈനയുംമൂങ്ങയും
പിന്നെ
മാമ്പഴകൊതിയൻ
അണ്ണാറക്കണ്ണനും
ഒറ്റയ്ക്കൊരു
കോണിൽ
എല്ലാം
നോക്കി
നില്കും
എന്റെമാത്രം
മന്ദാരവും
തെല്ലൊന്നു
വടക്കുമാറിയാ
പായലും,പാമ്പും
കൈതയും
കരിമീനങ്ങളും
നിറഞ്ഞൊരപൊയ്കയും
അതിന്നക്കരെ
ചിറയിൽ
നാഗങ്ങൾ
മേയും
ഇലഞ്ഞിത്തറ
തൻ
സുഗന്ധവും
പിന്നെയാ
നാട്ടുമാഞ്ചോട്ടിൽഉണ്ണിമാങ്ങാ
പെറുക്കി നടന്നതും,
പൂത്തുലഞ്ഞ
കതിരുവകഞ്ഞു
കാണിപ്പൂക്കൾ
പറിച്ചതും എല്ലാം
ഞാനോർക്കുന്നു
ഇന്നലെപ്പോലെ
എരിയുമീ
ജീവിത
മധ്യാഹ്നത്തിലും
ഒരുചെറുതണലായ്
കുളിരുണർത്തും
ബാല്യ
സ്മരണകളെ
നിങ്ങളെനിക്കേറ്റം
പ്രിയങ്കരം
എന്നറിയുക
ഇനിയെൻ
സ്‌മൃതി
മണ്ഡലം
വിട്ടകലരുതേ
ഒരിക്കലും
Not connected : |