ചിതറിയ ചിന്തകൾ
ചിതറിയ ചിന്തകൾ
"...ഒരു പെൺകുട്ടി ജനിക്കുന്ന നാൾതൊട്ട് അവരുടെ നെഞ്ചിലൊരു കനൽച്ചൂട് നീറാൻ തുടങ്ങും. സുരക്ഷിതമെന്നു തോന്നുന്ന കൈകളിലേൽപിച്ചു അവളെ പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത്.
പക്ഷേ വിധിയുടെ വിളയാട്ടംപോലെ ഒട്ടും ദയകാണിക്കാതെ ഇന്നലെകളിലേക്കു തിരിഞ്ഞൊരുവട്ടംപോലും നോക്കാതെ ജന്മംകൊടുത്തവരുടെ കനലിലേക്കു ഒരുപിടി വെടിമരുന്നു വാരിയെറിഞ്ഞിട്ടു അവൾ ഇറങ്ങിപോകുമ്പോൾ പ്രസംഗിക്കാം, കാൽകാശിനു കൊള്ളാത്ത പുരോഗമന ആശയങ്ങൾ.
കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവൾ വലിച്ചെറിയുന്ന രണ്ടു പാഴ് ജന്മങ്ങൾ. അച്ഛനും അമ്മയും..."
courtesy: ഒരു പഴയ സിനിമ
ഇത്...
എഴുത്തുകാരൻറെ സാങ്കല്പികതയാണോ...?
സർഗാത്മകതക്കു സ്വാഗതം
മദ്യത്തിൻറെ ലഹരിയിൽ കുത്തികുറിച്ചതാണോ
കോനിയാക്കിൻ തടാകങ്ങളിലെ മുതലകൾക്കു സ്വാഗതം
ടെക്വിലിയൻ സമുദ്രങ്ങൾക്കും നിവാസികൾക്കും സ്വാഗതം
ധൂപക്കുറ്റികളുടെ സന്തതികളാണോ
കാനബസിനു സ്വാഗതം മരിഹ്വാനായ്ക്കും സ്വാഗതം
ധൂമപാനം പാപമെന്നാണോ
മഹാപാപത്തിനും സ്വാഗതം
പാപം നാശത്തിനെന്നാണോ
സർവ്വനാശത്തിനും സ്വാഗതം
Not connected : |