എന്നമ്മ  - തത്ത്വചിന്തകവിതകള്‍

എന്നമ്മ  


മുഗ്ദ വസന്തം പൊലെന്നുമെന്നമ്മ
യെന്നാത്മാവിൽ നിലാവിതറും തേജസ്വിനി
ഉണർത്തു പാട്ടെനിക്കെന്നമ്മയെന്നുമേ
തോഴിയും വഴികാട്ടിയും മറ്റാരുമല്ലതേ
കിഴക്കിൻ തുടിപ്പുകളോടൊത്തുണരും കർമങ്ങൾ
തീർക്കുന്നതെപ്പോഴോ അറിയില്ലൊരിക്കലും
പുലരിയിലെന്നും സുഷുപ്തിയിലാണ്ടു കിടക്കുമെന്നിഛയെ-
യുടച്ചും, വാർത്തും, നേരിന്റെ വഴികളിൽ
ദൈവ കീർത്തനങ്ങളാൽ മുഖരിതമാക്കിയും
പാഠങ്ങളും പാഠ്യേതരങ്ങളും വ്യവഛേദിച്ചും
ബാഹ്യ ലോകത്തിൻ ചതിക്കുഴികളെ കർക്കശമായ്
കാണാനാത്മവിശ്വാസം വളർത്തിയെടുത്തും
കള്ളമില്ലാത്തൊരു മന്സ്സിന്നുടമയാക്കിയും
തിന്മക്കെതിരിൽ കനലായ് ജ്വലിക്കാനോതിയും
ഉയർച്ചയിൽ ധ്യാനിച്ചും വീഴ്ചയിലുണർന്നു തലോടിയും
വഴിയിൽ മധുരം നിറയ്ക്കും സഹയാത്രിയും
നിറഞ്ഞ തണലിലെന്തും പങ്കിടാനൊരു ചുമടു താങ്ങിയും
ഭാവനയല്ലീ വലിയ സത്യങ്ങളെന്നിലെ
ദിഗന്തങ്ങളിലെന്നും നിറയും പൊൻ പൂത്തിരികൾ
മിഴിനീർ കൊണ്ടെല്ലാതൊരൊർമയില്ലെനിക്കിലും
നിൻ കാൽകീഴിലല്ലാതെൻ സ്വർഗം
ഞാൻ മറ്റെങ്ങു നിർവൃതി തേടുവാൻ


up
0
dowm

രചിച്ചത്:റസാഖൻ
തീയതി:11-07-2017 09:07:50 AM
Added by :Razakkan
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :